ടിപ്പർ ലോറിക്ക് അടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ല കുറ്റൂർ തെങ്ങേലിയിൽ ടിപ്പർ ലോറിക്ക് അടിയിൽ അകപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കല്ലിശ്ശേരി മേലെ പറമ്പിൽ വീട്ടിൽ ജോയി (62) ആണ് മരിച്ചത്.

തെങ്ങേലി വള്ളിയിൽക്കാവ് ദേവിക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബൈക്കിൽനിന്നും ജോയി തെറിച്ച് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. പിന്നിലെ ടയറുകൾ കയറി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

തെങ്ങലിയിലെ ബന്ധുവീട്ടിൽ എത്തി മടങ്ങുകയായിരുന്നു ജോയി. തിരുവല്ല പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.



Tags:    
News Summary - Man killed in bike -tipper lorry accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.