Posted On
date_range Updated On
date_range കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രം ദേഹത്തുവീണ് യുവാവ് മരിച്ചു
നടുവിൽ (കണ്ണൂർ): നടുവിൽ പഞ്ചായത്തിലെ മഞ്ഞുമല കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രം ദേഹത്തുവീണ് യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർപേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ് (36 ) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു ദാരുണമായ അപകടം.
ആറുവർഷമായി ക്വാറിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു റഷീദ്. ഭാര്യ: സെറീന. മക്കൾ: ഫാത്തിമത്ത് സോലിയ, ശിഫാ ഫാത്തിമ, റിസ് വ ഫാത്തിമ. സഹോദരങ്ങൾ: ഷുക്കൂർ, സക്കീന.
മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.