Posted On
date_range Updated On
date_range പെരുമ്പാവൂരിൽ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കൊച്ചി: ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ ആഘാതം വിട്ടുമാറും മുമ്പ് പെരുമ്പാവൂരിലും പിഞ്ചുകുഞ്ഞിന് നേരെ ലൈംഗികാതിക്രമം. വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളികളായ ഇതരസംസ്ഥാനക്കാരുടെ 5വയസ്സുകാരിയായ മകളാണ് പീഡനശ്രമത്തിന് ഇരയായത്.
ഇതേ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാരൻ തന്നെയാണ് പ്രതി. ഇയാളെ കുഞ്ഞിന്റെ മാതാപിതാക്കൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ശേഷമാണ് സംഭവമെന്ന് കുറുപ്പുംപടി പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.