തിരുവല്ല: തിരുവല്ലയിലെ പെരിങ്ങര കുഴിവേലിപ്പുറത്ത് മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിവേലിപ്പുറം പന്ത്രണ്ടിൽ വീട്ടിൽ ടി.ജി ഇടിക്കുള(49)യെ ആണ് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തുകൂടി ഒഴുകുന്ന സ്വാമിപാലം - പഴഞ്ചേറ്റ് വിരുത്തിയിൽ തോട്ടിൽ ഇടിക്കുള മീൻ കൂട് സ്ഥാപിച്ചിരുന്നു. ഇത് നോക്കാനായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇദ്ദേഹം വീട്ടിൽ നിന്നും പോയത്. ഏറെനേരം കഴിഞ്ഞും കാണാതിരുന്നതിനെ തുടർന്ന് ഭാര്യ ബിജി തിരക്കി എത്തിയപ്പോഴാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.