Posted On
date_range Updated On
date_range പുഴയിൽ കുളിക്കുന്നതിനിടെ കാണാതായയാൾ മരിച്ച നിലയിൽ
അടിമാലി: എല്ലക്കല്ലിന് സമീപം മുതിരപ്പുഴയാറില്‍ കുളിക്കുന്നതിനിടെ കാണാതായ പോത്തുപാറ പുലരിപ്പാറയില്‍ ജിജി(45)യുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ ഫോഴ്സ് സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ 11 ന് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് 4 നാണ് ജിജിയും രണ്ടുസുഹൃത്തുക്കളും എല്ലക്കല്‍ പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ ജിജി കയത്തില്‍ പെടുകയായിരുന്നു.
രാജാക്കാട് പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ ബുധനാഴ്ച വൈകീട്ട് ആറര വരെ തിരച്ചില്‍ നടത്തിയെങ്കിലും ജിജിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.
ജിജിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ സ്മിത. മക്കള്‍. മിത്ര, ചൈത്ര. മരുമകന്‍. ആല്‍ബര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.