തെങ്ങിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു

മഞ്ചേരി: തെങ്ങിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം. മഞ്ചേരി പയ്യനാട് പിലാക്കൽ കുണ്ടൂളിൽ വീട്ടിൽ മൊയ്തീൻകുട്ടി കുരിക്കളുടെ മകൻ അബൂബക്കർ കുരിക്കളാണ് (52) മരിച്ചത്.

ബുധനാഴ്ച രാവിലെ 7.30നാണ് അപകടം. പിലാക്കലിൽ ഉമ്മയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയതായിരുന്നു. തേങ്ങയിടുന്നതിനിടെ പട്ട വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു. റോഡരികി​െല കോൺക്രീറ്റിലേക്കാണ് തെറിച്ചുവീണത്.

ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മാതാവ്: ഖദീജ. ഭാര്യ: ഹലീമ. മക്കൾ: ഫാരിസ്, ഫഹമിദ. മരുമക്കൾ: സൽമാൻ, സ്വഫ് വാന.

Tags:    
News Summary - Man electrocuted while climbing on coconut tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.