മരിച്ച കുട്ടപ്പൻ 

തകർന്ന കെട്ടിടത്തിൽ വയോധികൻ കുടുങ്ങിയത് ആരും അറിഞ്ഞില്ല​; ദാരുണാന്ത്യം പുറത്തറിഞ്ഞത് അഞ്ചുദിവസത്തിന് ശേഷം

അടിമാലി: കനത്ത മഴയിൽ കല്ലാർകുട്ടിയിൽ തകർന്നു വീണ കെട്ടിടത്തിനുള്ളിൽ വയോധികൻ ദാരുണണമായി മരിച്ച വിവരം പുറത്തറിഞ്ഞത് അഞ്ചു ദിവസം പിന്നിട്ട ശേഷം. തുരുത്തേൽ കുട്ടപ്പനെയാണ്​ (80) ടൗണിലെ ആൾ താമസമില്ലാതെ കിടന്നിരുന്ന കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇദ്ദേഹം കെട്ടിടത്തിൽ കുടുങ്ങിയ വിവരം ആരും അറിഞ്ഞിരുന്നില്ല. മൂന്ന്​ ദിവസം മുമ്പ്​ കുട്ടപ്പനെ കാണാനില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.  ശനിയാഴ്ച തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ബുധനാഴ്ച രാവിലെ ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ​ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണിരുന്നു​. കുട്ടപ്പൻ ഇതിനടിയിൽ​​പ്പെടുകയായിരുന്നുവെന്നാണ്​ നിഗമനം. സ്ലാബിനടിയിലായാണ് ​ മൃതദേഹം കിടന്നിരുന്നത്.

അടിമാലിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്‌സ് അധികൃതരും നാട്ടുകാരും ചേർന്ന്​ മൃതദേഹം പുറത്തെടുത്തു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം സംസ്ക‌രിച്ചു. ഭാര്യ പരേതയായ ഭവാനി. മക്കൾ: മിനി, പുരുഷോത്തമൻ, അഭിലാഷ്, പരേതയായ അജിത, മരുമക്കൾ: റെജി, ബിന്ദു, സിന്ധു, പരേതനായ ഭാസി.

Tags:    
News Summary - man dies under building rubble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.