പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ചതോടെ പിടിയിൽ; ചോദ്യം ചെയ്യലിൽ തെളിഞ്ഞ് മോഷണ കേസ്
കോഴിക്കോട്: ബൈക്കുമായി കണ്ണൂരില്‍നിന്ന് കോഴിക്കോട്ടെത്തിയ തലശ്ശേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലില്‍ മട്ടാമ്പ്രംപള്ളി മക്കീന്റെ പുരയില്‍ എം.പി.മുസ്താഖാണ് (21) പിടിയിലായത്.
മോഷ്ടിച്ച ബൈക്കാണ് ഇയാളുടേതെന്നും ശനിയാഴ്ച പുലർച്ച 6.30 ഓടെയാണ് സംഭവമെന്നും പൊലീസ് അറിയിച്ചു. നഗരം വില്ലേജ് ഓഫിസിന് സമീപം മുസ്താഖ് ബൈക്കിലിരിക്കവേ പൊലീസ് ജീപ്പ് കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിടികൂടി ചോദ്യം ചെയ്തപ്പോള്‍, മറ്റൊരാളുടെ ബൈക്കാണെന്നും രേഖകള്‍ കൈവശമില്ലെന്നും പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ പൊലീസുമായി ബന്ധപ്പെട്ടതോടെ, മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായി.
കഴിഞ്ഞ 29ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടയാൾ 31ന് ബൈക്കെടുക്കാനെത്തിയപ്പോള് കാണാതെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.