Posted On
date_range Updated On
date_range ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നയാൾ പിടിയിൽ
മേപ്പയ്യൂർ (കോഴിക്കോട്): കാരയാട് ശ്രീ യോഗീകുളങ്ങര ക്ഷേത്രത്തിന്‍റെ ഭണ്ഡാരം തകർത്ത് കവർച്ച നടത്തിയയാളെ മേപ്പയ്യൂർ പൊലീസ് അറസ്റ്റു ചെയ്തു. മുളിയങ്ങൽ സ്വദേശി സതീശൻ (32) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു കവർച്ച നടന്നത്.
മൂന്നു മാസങ്ങൾക്ക് മുമ്പ് മേപ്പയൂർ ടൗണിലെ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് പണം കവർന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ് പ്രതി സതീശൻ.
മേപ്പയൂർ പൊലീസ് ഇൻസ്‌പെക്ടർ കെ. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.വി. പ്രശോഭ്, എൻ.കെ. ബാബു, എ.എസ്.ഐ എം. കുഞ്ഞമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അഷ്‌റഫ് ചിറക്കര, ടി. കെ. അഖിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.