Posted On
date_range Updated On
date_range പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
തലശ്ശേരി: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയെയാണ് (27) തലശേരി ധർമടം പൊലീസ് അറസ്റ്റുചെയ്തത്. കുട്ടിയുടെ മാതാവിനൊപ്പം കഴിയവേയാണ് പ്രതി പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ടൈൽസ് പണിക്കാരനാണ് പ്രതി. ചൈൽഡ് ലൈനിന് ലഭിച്ച പരാതിയിൽ തുടരന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ധർമടം സി.ഐ ശ്രീജിത്ത് കോടേരിയുടെ നിർദേശപ്രകാരം എസ്.ഐ മഹേഷ് കണ്ടേമ്പത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.