Posted On
date_range Updated On
date_range പൊലീസുകാരിയെ തീക്കൊളുത്തി വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
പയ്യന്നൂർ: വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്ന ഭർത്താവ് രാജേഷാണ് പിടിയിലായത്. കണ്ണൂർ പുതിയതെരുവിൽ വെച്ച് വളപട്ടണം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. ഇവർക്ക് ഏഴു വയസുള്ള മകനുണ്ട്.
ഇന്ന് വൈകീട്ട് 5.45ന് കരിവള്ളൂർ പലിയേരിയിലെ വീട്ടിലെത്തിയാണ് രാജേഷ് കൊലപാതകം നടത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ദിവ്യശ്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പിതാവ് വാസുവിനെ കണ്ണൂര്‍ ബി.എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നിലയും അതീവ ഗുരുതരമാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.