Posted On
date_range Updated On
date_range അയൽവാസിയുടെ പറമ്പിൽ കഞ്ചാവ് നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വീടിനോട് ചേർന്ന് അയൽവാസിയുടെ പറമ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കഞ്ചാവ് കൈവശംവെച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുറമറ്റം മുണ്ടമല കുളത്തിെൻറ വടക്കേ വീട്ടിൽ സുനിലാണ് (22) ഒളിവിൽ കഴിഞ്ഞശേഷം കീഴടങ്ങിയത്.
കഴിഞ്ഞ ജൂൺ ഒമ്പതിനാണ് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, അന്നത്തെ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ. പ്രദീപ് കുമാറിെൻറ നേതൃത്വത്തിൽ കഞ്ചാവുചെടി പിടിച്ചെടുത്തത്.
സ്ത്രീക്കുനേരെ കൈയേറ്റം നടത്തി മാനഹാനിയുണ്ടാക്കിയ കേസിലും ഇയാൾ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.