അടൂർ: ബൈക്ക് മോഷണ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തയാൾ സ്റ്റേഷനിൽ നിന്നു രക്ഷപെട്ടു. മണിക്കൂറുകൾക്കം വീണ്ടും പൊലീസ് പിടിയിലായി. അടൂർ പന്നിവിഴ കൈമലപ്പാറ പുത്തന്‍ വീട്ടില്‍ അഖില്‍ (22) ആണ് സ്‌റ്റേഷനില്‍ നിന്നും തിങ്കളാഴ്ച രാത്രി രക്ഷപ്പെട്ടത്.
ഇളമണ്ണൂര്‍ വടക്കേതോപ്പില്‍ വീട്ടില്‍ സാംകുട്ടിയുടെ ഉടമസ്ഥതയിലെ ബൈക്ക് കഴിഞ്ഞ മാസം വീട്ടിൽനിന്ന് മോഷണം പോയിരുന്നു. ഒക്ടോബർ 11ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ച ബൈക്ക് പറക്കോട് വഴിയരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കേസുള്ളതിനാല്‍ ഉടമ തന്നെ അതെടുത്ത് അടൂർ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി വാഹനം സ്‌റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ, സ്‌റ്റേഷന്‍ വളപ്പില്‍നിന്ന് വാഹനം കാണാതായി. വാഹനം സ്റ്റേഷൻ വളപ്പിൽനിന്ന് നഷ്ടപ്പെട്ട വിവരം 28നാണ് പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്.
കസ്റ്റഡിയിലുള്ള ബൈക്ക് മോഷണം പോയ വിവരം രഹസ്യമാക്കി വെച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇതേ ബൈക്കുമായി അഖിലിനെ അടൂർ പൂന്തല ടൂറിസ്റ്റ് ഹോമിന് സമീപത്തെ പേ ആൻഡ് പാർക്കിൽനിന്ന് തിങ്കളാഴ്ച രാത്രി പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരു മണിക്കൂര്‍ ആയപ്പോഴേക്കും സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ അഖിലിനെ സ്വന്തം വീട്ടു പരിസരത്തുനിന്ന് വീണ്ടും പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.