പൊലീസിന് കാണിച്ചുകൊടുത്തുവെന്നാരോപിച്ച് അയൽവാസിയെ ആക്രമിച്ചയാൾ അറസ്റ്റിൽ

തൃപ്പൂണിത്തുറ: പൊലീസ് അന്വേഷിച്ച് വന്നപ്പോൾ കാണിച്ചു​കൊടുത്തുവെന്ന പേരിൽ അയൽവാസിയെ ആക്രമിച്ചയാളെ ഹിൽപാലസ് പൊലീസ് പിടികൂടി. എരൂർ തിട്ടയിൽ വീട്ടിൽ രാജേന്ദ്രന്റെ മകൻ രമേശൻ (26) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് രമേശനെ അന്വേഷിച്ച് വന്നപ്പോൾ അയൽവാസിയായ അജിത്ത്കുമാർ വീട് കാണിച്ചു കൊടുത്തുവെന്ന കാരണത്താൽ കല്ലുപയോഗിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

ഹിൽപാലസ് പ്രിൻസിപ്പൽ എസ്.ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതി രമേശൻ

Tags:    
News Summary - Man arrested for assaulting neighbour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.