മദ്രസ്സ വിദ്യാർഥിയെ അക്രമിച്ചയാൾ അറസ്റ്റിൽ

പരപ്പനങ്ങാടി: മദ്രസ്സ വിട്ട് വീട്ടിൽ പോകുകയായിരുന്ന വിദ്യാർഥിയെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു. തുന്നർ കണ്ടി രാമനാഥനെയാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​.

ചെട്ടിപ്പടി കുപ്പി വളവിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. മദ്രസ്സ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പതിമൂന്നു കാരനായ വിദ്യാർഥിയെയാണ് കണ്ണിന് അടിച്ച്​ പരിക്കേൽപ്പിച്ചത്​. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. വിദ്യാർഥി തൊട്ടടുത്ത സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

പൊലീസ് പ്രതിയെ പിടികൂടി വിശദമായി ചോദ്യം ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

Tags:    
News Summary - Man arrested for assaulting Madrassa student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.