Posted On
date_range Updated On
date_range ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റിൽ
തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി സവാദ് ആണ് പിടിയിലായത്. മലപ്പുറത്തേക്ക് പോവുന്ന ബസിലാണ് സംഭവം.
ജൂൺ 14ന് നടന്ന സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസ് തൃശൂരിലെത്തിയപ്പോൾ യുവതി ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തൃശൂർ ഈസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2023ൽ നെടുമ്പാശേരിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് സവാദ്. അന്ന് സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സംഭവം വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.