‘മോ​നെ, ഞാ​ൻ മ​മ്മൂ​ട്ടി​യാ​ണ്’-ശബ്ദങ്ങളുടെ ലോകത്തേക്ക് ആഞ്ചലോയെ ക്ഷണിച്ച് പ്രിയ താരം

ആ​ലു​വ: ‘മോ​നെ ആ​ഞ്ച​ലോ, ഞാ​ൻ മ​മ്മൂ​ട്ടി​യാ​ണ്. സി​നി​മ​യി​ലൊ​ക്കെ അ​ഭി​ന​യി​ക്കു​ന്ന, ടി.​വി​യി​ലൊ​ക്കെ കാ​ണു​ന്ന മ​മ്മൂ​ക്ക. ന​ന്നാ​യി പ​ഠി​ക്ക​ണം, മി​ടു​ക്ക​നാ​യി വ​ള​ര​ണം...’. ഇ​ത്ര​യും കാ​ലം നി​ശ​ബ്ദ​മാ​യി​രു​ന്ന അ​വ​ന്റെ കു​ഞ്ഞു​ലോ​ക​ത്തേ​ക്ക് ആ ​ശ​ബ്ദ​മെ​ത്തി.

അ​തു​കേ​ട്ട് ആ​ഞ്ച​ലോ​ക്ക്​ ആ​ദ്യം അ​മ്പ​ര​പ്പ്. അ​വ​ൻ ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി ഒ​രു മ​നു​ഷ്യ​ശ​ബ്ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. അ​താ​ക​ട്ടെ ആ ​ഇ​ളം​കാ​തു​ക​ളെ കി​ളി​യൊ​ച്ച​ക​ളു​ടെ​യും താ​രാ​ട്ടു​പാ​ട്ടു​ക​ളു​ടെ​യും ലോ​ക​ത്തേ​ക്ക് തു​റ​ന്നി​ട്ടു കൊ​ടു​ത്ത​യാ​ളു​ടെ ശ​ബ്ദ​വും.

ഇ​ടു​ക്കി ചെ​മ്മ​ണ്ണാ​ർ സ്വ​ദേ​ശി​ക​ളാ​യ ജെ​യ്‌​സ​ൺ-​ആ​ൻ​ഷ ദ​മ്പ​തി​ക​ളു​ടെ നാ​ല് വ​യ​സ്സു​കാ​ര​നാ​യ മ​ക​ൻ ആ​ഞ്ച​ലോ​ക്ക് ഇ​ത് പു​തി​യ ലോ​ക​മാ​ണ്. ജ​ന​നം മു​ത​ൽ കേ​ൾ​വി​യി​ല്ലാ​തെ നി​ശ​ബ്ദ​ത​യു​ടെ ത​ട​വ​റ​യി​ലാ​യി​രു​ന്ന ഈ ​കു​ഞ്ഞി​ന് മോ​ച​ന​മേ​കി​യ​ത് മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​നും ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന, കു​ട്ടി​ക​ൾ​ക്ക് കോ​ക്ലി​യ​ർ ഇം​പ്ലാ​ന്റേ​ഷ​ൻ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കേ​ൾ​വി​ശ​ക്തി ന​ൽ​കു​ന്ന ‘കാ​തോ​ട് കാ​തോ​രം’ പ​ദ്ധ​തി​യാ​ണ്.

സാ​ധാ​ര​ണ ക​ർ​ഷ​ക​നാ​യ ജെ​യ്‌​സ​ണ് മ​ക​ന് കേ​ൾ​വി​ശ​ക്തി കി​ട്ടു​ന്ന​തി​നു​ള്ള കോ​ക്ലി​യ​ർ ഇം​പ്ലാ​ന്റേ​ഷ​ൻ ചി​കി​ത്സ​ക്കാ​യി വേ​ണ്ടി​വ​രു​ന്ന 12 ല​ക്ഷ​ത്തോ​ളം രൂ​പ ക​ണ്ടെ​ത്തു​ക അ​സാ​ധ്യ​മാ​യി​രു​ന്നു. ആ​ഞ്ച​ലോ​യു​ടെ മാ​താ​വ് ആ​ൻ​ഷ ബ​ന്ധു വ​ഴി ‘കാ​തോ​ട് കാ​തോ​രം’ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് മ​ക​ന്റെ ഭാ​വി​യെ​ച്ചൊ​ല്ലി​യു​ള്ള കു​ടും​ബ​ത്തി​ന്റെ സ​ങ്ക​ട​ത്തി​ന് വി​രാ​മ​മാ​യ​ത്.

രാ​ജ​ഗി​രി​യി​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ഴാ​ണ് ആ​ഞ്ച​ലോ ആ​ദ്യ​മാ​യി ചു​റ്റു​മു​ള്ള ശ​ബ്ദ​ങ്ങ​ൾ കേ​ട്ടു​തു​ട​ങ്ങി​യ​ത്. ഇ.​എ​ൻ.​ടി, ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാ​ജേ​ഷ് രാ​ജു ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മാ​സ​ങ്ങ​ൾ നീ​ളു​ന്ന സ്പീ​ച്ച് തെ​റാ​പ്പി​യി​ലൂ​ടെ​യും മ​റ്റ് പ​രി​ശീ​ല​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ വേ​ണം സം​സാ​ര​ശേ​ഷി വീ​ണ്ടെ​ടു​ക്കാ​ൻ.

Tags:    
News Summary - Mammootty invites Angelo to the world of sounds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.