മമ്പാടിലെ മർദനം: പഞ്ചായത്ത് പ്രസിഡന്‍റിനും ആം ആദ്മി നേതാവിനുമെതിരെ കേസ്

മമ്പാട്: മമ്പാട് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട പരാതികളിൽ നിലമ്പൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

ആം ആദ്മി പാർട്ടി നേതാവിന്‍റെ പരാതിയിൽ ഇയാളെ മർദിച്ചതിന് മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്രീനിവാസനെതിരെയും, പ്രസിഡന്‍റിന്‍റെ പരാതിയിൽ ആം ആദ്മി പാർട്ടി വണ്ടൂര്‍ നിയോജമണ്ഡലം കണ്‍വീനറായ എ. സവാദിനെതിരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനുമാണ് കേസെടുത്തത്.

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പരാതികൾക്കിടയാക്കിയ സംഭവം. സവാദിന് മര്‍ദനമേൽക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Tags:    
News Summary - Mambad attack: Case against panchayath president and Aam Aadmi leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.