ആശാസമരത്തെ പിന്തുണച്ച് പ്രതികരണം നടത്തുന്നതിൽ മല്ലികസാരാഭായിക്ക് വിലക്ക്

തൃശൂർ: ആശാസമരത്തെ പിന്തുണക്കുന്നതിൽ മല്ലികസാരാഭായിക്ക് വിലക്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മല്ലികസാരാഭായ് തന്നെയാണ് വിലക്ക് നേരിട്ട വിവരം അറിയിച്ചത്. ആശ സമരത്തെ പിന്തുണക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ഇന്ന് തൃശൂരിൽ നടക്കാനിരിക്കെയാണ് അവർക്ക് വിലക്ക് നേരിട്ടത്. എന്നാൽ, ആരാണ് വിലക്കിയതെന്ന് മല്ലിക വ്യക്തമാക്കിയിട്ടില്ല.

വിലക്ക് കടുത്ത അതൃപ്തി പ്രകടമാക്കുന്നതാണ് മല്ലികയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിപ്രായം പറയുന്നത് തന്റെ ജീവിതത്തിൽ ഉടനീളമുള്ള ശീലമാണ്. ഞാൻ, ഞാനല്ലാതാകണോയെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ മല്ലിക ചോദിക്കുന്നത്.

എന്നാൽ, ആശവർക്കാർ അനിശ്ചിതകാലമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എന്നാൽ, സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ നിന്നും പൂർണമായും പിന്മാറില്ലെന്നും ആശ വർക്കർമാർ അറിയിച്ചു. സർക്കാർ പൊള്ളയായ അവകാശവാദങ്ങൾ നിരത്തി യാത്ര നടത്തുമ്പോൾ യഥാർഥ വസ്തുതകൾ തുറന്നു കാണിക്കാൻ സമരയാത്ര നടത്തുമെന്ന് ആശാ വർക്കാർ അറിയിച്ചിരുന്നു. കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് സമരയാത്ര.

മേയ് 5 ന് കാസര്‍കോട് നിന്നാരംഭിക്കുന്ന യാത്രയുടെ ഫ്ളാഗ് ഒാഫ് ചടങ്ങും ഇന്നാണ്. സമരം ചെയ്യുന്ന ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മേയ് ദിന റാലി നടത്തും. ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശമാര്‍.

Tags:    
News Summary - Mallika Sarabhai banned from responding in support of the Asha strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.