മാലദ്വീപിലെ ഹാനിമാധൂ ഐലൻഡിലേക്ക് സർവീസ് മൽഡീവിയൻ എയർലൈൻസ് പുനരാരംഭിച്ചു

തിരുവനന്തപുരം: മാലദ്വീപിലെ ഹാനിമാധൂ ഐലൻഡിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസ് മൽഡീവിയൻ എയർലൈൻസ് പുനരാരംഭിച്ചു. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ്. ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഈ സർവീസ് നിർത്തി വച്ചിരിക്കുകയായിരുന്നു.

തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 2:55ന് എത്തുന്ന വിമാനം 3:55ന് പുറപ്പെടും. മാലദ്വീപിലേക്ക് തിരുവനന്തപുരത്ത് നിന്നുള്ള രണ്ടാമത്തെ വിമാന സർവീസ് ആണിത്. മാലെയിലേക്ക് മൽഡീവിയൻ എയർലൈൻസ് ആഴ്ചയിൽ നാല് സർവീസുകൾ നടത്തുന്നുണ്ട്. 

Tags:    
News Summary - Maldivian Airlines has resumed service to Hanimadhoo Island in the Maldives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.