കൊച്ചി: മലയാറ്റൂരിൽ പാറമടയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കെട്ടിടം സ്ഫോടനത്തിൽ തകർന്ന് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ, പാറമടയുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചതായി ജില്ല കലക്ടർ എസ്. സുഹാസ് അറിയിച്ചു.
അഡീഷനൽ ജില്ല മജിസ്ട്രേറ്റ് സാബു കെ. ജേക്കബ് നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിെൻറ ഇടക്കാല റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ലൈസൻസ് റദ്ദാക്കുന്ന തീരുമാനം അന്തിമ അന്വേഷണ റിപ്പോർട്ടിന് വിധേയമാണെന്നും അദ്ദേഹം അറിയിച്ചു.
പാറമടയുടെ നടത്തിപ്പിൽ നിയമലംഘനം ഉണ്ടോ എന്നത് വിശദമായി പരിശോധിക്കുകയാണ്. ജില്ലയിലെ മറ്റ് പാറമടകളിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് പൊതുവായ പരിശോധന നടത്തുമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.