മലയാളി ഡോക്ടർ യു.കെയിൽ കോവിഡ് ബാധിച്ച് മരിച്ചു

ലണ്ടൻ: മലയാളി ഡോക്ടർ യു.കെയിൽ കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബാംഗം പര േതനായ ഡോ. മീരാൻ റാവുത്തറുടെ മകൻ ഡോ. അമീറുദ്ദീൻ (73) ആണ് മരിച്ചത്. വർഷങ്ങളായി ബർമിങ്ഹാമിനടുത്ത് വൂല്ഹാംട്ടനില്‍ സ്ഥിരതാമസമായിരുന്നു.

കോവിഡ് ബാധയെ തുടർന്ന് മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു.

1970കള്‍ മുതല്‍ യു.കെയില്‍ സേവനം തുടങ്ങിയ ഇദ്ദേഹം എൻ.എച്ച്.എസിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

ഭാര്യ: ഡോ. ഹസീന (കൊല്ലം), മക്കൾ: ഡോ. നെബിൽ, നദീം. സഹോദരങ്ങൾ: ഡോ: സലിം (കാനഡ), ഷംസിയാ.

Tags:    
News Summary - malayali doctor died in uk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.