ഡൽഹിയിൽ ഒരു മലയാളി കൂടി കോവിഡ്​ ബാധിച്ചു മരിച്ചു

ചെങ്ങന്നൂർ: ഡൽഹിയിൽ ഒരു മലയാളി കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ആലാ കുട്ടമൺതറയിൽ വീട്ടിൽ ഷാജി ജോൺ (56) ആണ് മരിച്ചത്​. ഡൽഹി രമേശ് നഗറിൽ കുടുംബമായി താമസിച്ച് വന്നിരുന്ന ഷാജി സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്​ത്​ വരികയായിരുന്നു. 

ഭാര്യ പുലിയൂർ ഇലഞ്ഞിമേൽ നെടുവടിയിൽ കുടുംബാംഗം ഷേർലി സ​െൻറ് സ്​റ്റീഫൻസ് ആശുപത്രിയിലെ സ്​റ്റാഫ് നഴ്​സാണ്. മക്കൾ: ഏയ്​ഞ്ചൽ, ഏലിജ. മരുമകൻ: മാത്യു. വൈറസ് ബാധയെ തുടർന്ന് രണ്ടാഴ്​ച മുൻപ് ഷാജിയെ ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാല് ദിവസം മുമ്പ് കോവിഡ്​ ഫലം നെഗറ്റീവ് വന്നതിനെ തുടർന്ന് ഡിസ്​ചാർജ് ചെയ്​തു. രണ്ടു ദിവസം കഴിഞ്ഞ് ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ശനിയാഴ്​ച രാവിലെയായിരുന്നു മരണം. കഴിഞ്ഞ ഡിസംബറിൽ മകളുടെ വിവാഹത്തിനായി നാട്ടിൽ വന്നിരുന്നു. സംസ്​കാരം ഡൽഹിയിൽ കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടത്തി. ഇതോടെ ഡൽഹിയിൽ കോവിഡ്​ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 15ആയി.

Tags:    
News Summary - Malayali died in Delhi due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.