Posted On
date_range Updated On
date_range ബാങ്കോക്കിൽ നിന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ
ബാങ്കോക്കിൽ നിന്ന് മുംബൈ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച മലയാളി കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. വിപണിയിൽ മൂന്നുകോടി രൂപ മൂല്യം വരുന്ന കഞ്ചാവാണ് മുഹമ്മദ് ശരീഫ് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ശരീഫിൽ നിന്ന് ലഹരിവസ്തുക്കൾ പിടികൂടിയത്. കസ്റ്റംസിനെ കണ്ടപ്പോൾ പരുങ്ങിയ ശരീഫിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഗതി പുറത്തായത്. വലിയൊരു ലഹരിക്കടത്ത് ശൃംഖലയുടെ കണ്ണി മാത്രമാണ് മുഹമ്മദ് ശരീഫ് എന്ന് എയർ കസ്റ്റംസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.