???????? ??????? ????????? ???????? ????????????? ????????????? ???????????

ബ്രസീലിൽ കപ്പലിൽ കുടുങ്ങിയ മലയാളികൾ ഇന്ന്​ തിരിച്ചെത്തും

കേളകം (കണ്ണൂർ): കോവിഡ് ലോക്​ഡൗണിനെ തുടർന്ന്​ ബ്രസീലിൽ കപ്പലിൽ കുടുങ്ങിയ  മലയാളികൾ ഉൾപ്പെട്ട സംഘം ഇന്ന്​ തിരിച്ചെത്തും. വെള്ളിയാഴ്ച്ച രണ്ട് വിമാനങ്ങളിലായാണ്​ ഇവർ ഇന്ത്യയിലെത്തുക. 

ബ്രസീലിലെ ഇറ്റാലിയൻ കമ്പനിയിൽ ജോലി ചെയ്യുന്ന 30 മലയാളികളടക്കം 300 ഇന്ത്യക്കാർ  നാട്ടിലേക്ക് മടങ്ങാനാകാതെ  കുടുങ്ങിയത് കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. മൊത്തം അറുനൂറിലധികം പേർ നങ്കൂരമിട്ട കപ്പലിൽ പുറം ലോകം കാണാതെ ദുരിതക്കടലിലായ വാർത്ത പുറത്ത് വന്നതോടെ സംസ്ഥാന സർക്കാർ, കെ.സുധാകരൻ.എം.പി., അഡ്വ.സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയവർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.

കമ്പനി ഏർപ്പെടുത്തിയ രണ്ട് ചാർട്ടേഡ് ഫ്ലൈറ്റുകളിലാണ് 180 ഇന്ത്യക്കാർ ബ്രസീലിലെ സാവോ പോളോ വിമാനത്താവളത്തിൽ നിന്നും വെള്ളിയാഴ്ച പുറപ്പെടുക. ഖത്തർ എർവേസി​​െൻറ ഒരു വിമാനം വെള്ളിയാഴ്ച്ച രാവിലെ മുംബെയിലേക്കും രാത്രി 8 മണിക്ക് തിരിക്കുന്ന വിമാനം ഗോവയിലേക്കുമാണ്.

ഗോവയിലേക്കുള്ള വിമാനത്തിലാണ് തങ്ങൾ എത്തുന്നതെന്നും ഗോവയിൽ ഒരാഴ്ച്ച ക്വാറൻറീന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്നും കണ്ണൂർ കേളകം പൊയ്യമല സ്വദേശി കരുവാറ്റ കൊച്ചുപുരയ്​ക്കൽ പ്രിൻസ്​ ‘മാധ്യമം ഓൺലൈനോട്​’  പറഞ്ഞു.

Full View
Tags:    
News Summary - Malayalees stranded in Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.