മലയാളി ദമ്പതികളുടെ മക്കളുടെ മരണം കീടനാശിനി പ്രയോഗം മൂലമെന്ന് പ്രാഥമിക അന്വേഷണ ഫലം

ദോഹ: അടുത്ത ഫ്ലാറ്റിൽ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് പ്രയോഗിച്ചത് മൂലമുള്ള വിഷബാധയാണ് ഖത്തറിൽ മലയാളി ദ മ്പതികളുെട കുഞ്ഞുങ്ങളുെട മരണകാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തിലുള്ള മെഡിക്കൽ റിപ്പോർട്ടു കൾ സൂചിപ്പിക്കുന്നത് ഇതാണെന്നും ഭക്ഷ്യവിഷബാധയല്ലെന്ന് തെളിഞ്ഞതായും മന്ത്രാലയം അറിയിച്ചു.

കോഴിക്കോട് ഫറ ൂഖ് സ്വദേശി ചെറയക്കാട് ഹാരിസിൻെറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്കളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് വെള്ളിയാഴ്ച ഹമദ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ഛർദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഹമദ് മെഡിക്കൽ കോർപറേഷൻെറ അടിയന്തരവിഭാഗത്തിലെ മെഡിക്കൽ സംഘം ഇതുസംബന്ധിച്ച് പ്രാഥമികഅന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. മരണം നടന്ന ഉടൻതന്നെ സാംക്രമികരോഗ അന്വേഷണവിഭാഗത്തിേൻറയും വിഷചികിൽസാ ടീമിൻെറയും നേതൃത്വത്തിൽ കുടുംബം താമസിച്ചിരുന്ന സ് ഥലത്ത് അന്വേഷണം നടത്തുകയും ഇവർ കഴിച്ച ഭക്ഷണത്തിൻെറ സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്ന് തെളിഞ്ഞത്.

ബിൻമഹ്മൂദിലാണ് കുടുംബം താമസിക്കുന്നത്. ഇവരുടെ അടുത്തുള്ള മറ്റൊരു ഫ്ലാറ്റിൽ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് തളിച്ചിരുന്നു. കുടുംബം വ്യാഴാഴ്ച രാത്രി റസ്റ്റോറൻറിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഇതോടെയണ് ഭക്ഷ്യവിഷബായാണോ എന്ന സംശയം ഉയർന്നത്.

ഷമീമയുടെ പിതാവ് വാണിയൂര്‍ മമ്മൂട്ടി, മാതാവ് ആയിഷ, ഹാരിസിൻെറ മാതാവ് നസീമ, പെങ്ങളുടെ ഭര്‍ത്താവ് ആരിഫ് എന്നിവര്‍ കഴിഞ്ഞ ദിവസം നാട്ടിൽനിന്ന് ദോഹയിൽ എത്തിയിട്ടുണ്ട്. നടപടികൾ പൂര്‍ത്തിയായി കുട്ടികളുടെ മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു.

Tags:    
News Summary - Malayalee Childs Death in Qatar-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.