എ​ൽ.​ഡി.​എ​ഫ്​ പ​റ​ഞ്ഞ രാ​ഷ്​​ട്രീ​യം മ​ല​പ്പു​റ​ത്തു​കാ​ർ​ക്ക്​ പൂ​ർ​ണ​മാ​യി  മ​ന​സ്സി​ലാ​യി​ല്ല -കാ​നം

തിരുവനന്തപുരം: എൽ.ഡി.എഫ് പറഞ്ഞ രാഷ്ട്രീയം മലപ്പുറത്തെ ജനങ്ങൾക്ക് പൂർണമായി മനസ്സിലാകാത്തതിനാലാണ് തോൽവിയുണ്ടായതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണിയാപുരം രാമചന്ദ്രൻ ദിനത്തോടനുബന്ധിച്ച് സി.പി.െഎ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറത്ത് ഹിന്ദു വർഗീയത ആളിക്കത്തിക്കാനാണ് ആർ.എസ്.എസ് ശ്രമിച്ചത്. ജനാധിപത്യത്തെക്കുറിച്ച് പറയുമെങ്കിലും ന്യൂനപക്ഷ ഏകീകരണത്തിെൻറ അജണ്ടയാണ് ലീഗിെൻറ കൈയിലുണ്ടായിരുന്നത്. അങ്ങനെ ഒന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഇപ്പോൾ പറയുന്നു. എന്നാൽ, എസ്.ഡി.പി.െഎയുടെയും വെൽഫെയർ പാർട്ടിയുടെയും വോട്ട് വേെണ്ടന്ന് തെരഞ്ഞെടുപ്പിെൻറ തൊട്ട് തലേന്നുപോലും യു.ഡി.എഫ് പറഞ്ഞില്ല. 

ഭൂരിപക്ഷ വർഗീയതയെ ചെറുക്കാനുള്ള വഴി ന്യൂനപക്ഷ വർഗീയതയെ സംഘടിപ്പിക്കലല്ല എന്നാണ് എൽ.ഡി.എഫ് പറഞ്ഞത്. എൽ.ഡി.എഫ് സ്ഥാനാർഥി ദുർബലനാണെന്ന് പറഞ്ഞെങ്കിലും എട്ട് ശതമാനം വോട്ടാണ് വർധിച്ചത്. വിവിധ പ്രശ്നങ്ങളിൽ പാർട്ടി മുന്നോട്ടുവെക്കുന്ന നിലപാടും നേതാക്കൾ കാണിക്കുന്ന ആർജവവും പൊതുസമൂഹം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - malapurum did not know the politics of ldf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.