തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ അസി. സര്‍ജനും ശുചീകരണ തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഒ.പി അടച്ചു. ഡോക്ടറുമായി ബന്ധപ്പെട്ട രോഗികളും ക്വാറൻറീനില്‍ പോകേണ്ടി വരും. നാടോടി സ്ത്രീയില്‍നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം. കോവിഡ് സ്ഥിരീകരിച്ച പരപ്പനങ്ങാടിയിലെ നാടോടി സ്ത്രീയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ക്കാണ് കോവിഡ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്.
ഡോക്ടറുള്‍പ്പെടെ എട്ട് സ്റ്റാഫുകള്‍ ക്വാറൻറീനിലായിരുന്നു. ക്ലീനിങ് സ്റ്റാഫിന് എല്ലാ സ്ഥലത്തും ആശുപത്രിയില്‍ സമ്പര്‍ക്കമുള്ളതായാണ് അറിയുന്നത്. കൂടാതെ, ഡോക്ടര്‍ പങ്കെടുത്ത സ്റ്റാഫ് മീറ്റിങ് ഉണ്ടായിരുന്നതിനാല്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ക്വാറൻറീനില്‍ പോകേണ്ടി വരും. ഇതോടെ താലൂക്ക് ആശുപത്രിയില്‍ ഒ.പി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.ജൂണ്‍ 30 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്ത മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും സ്രവപരിശോധന നടത്തണമെന്ന ആവശ്യം ജീവനക്കാര്‍ ഉന്നയിച്ചെങ്കിലും ആശുപത്രി സൂപ്രണ്ട് തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
ആലങ്കോടിന് ആശ്വാസം: 893 പേരുടെ ഫലം െനഗറ്റിവ്
പോസിറ്റിവ് മൂന്നുപേർക്ക്
ചങ്ങരംകുളം: സമ്പര്‍ക്കരോഗം അറിയാന്‍ ആലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടന്ന കോവിഡ് പരിശോധനയില്‍ 893 പേരുടെ ഫലം െനഗറ്റിവ്. മൂന്നുപേരുടെ ഫലമാണ് പോസിറ്റിവായത്. ഇവർ എടപ്പാൾ ആശുപത്രിയിൽ സന്ദർശനം നടത്തിയവരാണ്. 736 പേര്‍ക്ക് ആൻറിജെനും 160 പേര്‍ക്ക് ആൻറിബോഡി പരിശോധനയുമാണ് നടത്തിയത്. സമൂഹ വ്യാപനം അറിയുന്നതിനായി നടത്തിയ പരിശോധനയിലാണ് പ്രദേശത്തിന് ഏറെ ആശ്വാസമായി ഫലം വന്നത്.
ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വളൻറിയർമാർ, പ്രദേശത്തെ തിരഞ്ഞെടുത്ത വ്യക്തികളെയാണ് പരിശോധിച്ചത്. ഗള്‍ഫില്‍ നിന്നെത്തിയ ഒമ്പതുപേര്‍ അടക്കം 12 പേര്‍ക്കാണ് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.