കൊല്ലം: ആലപ്പാെട്ട കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നവർ മലപ്പുറത്തുകാരാണെ ന്ന മന്ത്രി ജയരാജെൻറ പ്രസ്താവനയോട് ജനം പ്രതികരിക്കെട്ടയെന്ന് സമരസമിതി. സ മരസമിതിയിൽ ആലപ്പാട്ടുനിന്നുള്ളവരല്ലാതെ മറ്റാരുമില്ല. കാസർകോട് മുതൽ തിരുവ നന്തപുരം വരെയുള്ള വിദ്യാർഥികളും യുവാക്കളും ഗവേഷകരും മാധ്യമപ്രകർത്തകരും ആലപ് പാെട്ടത്തുന്നുണ്ടെന്ന് ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ആലപ്പാട്ട് കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ സമരസമിതി പ്രതിനിധിയായി പെങ്കടുത്തത് സജീഷ് മുകുന്ദനാണ്. ചർച്ചയിൽ മലപ്പുറത്തുകാരൻ സംസാരിച്ചിരുന്നു. ഇദ്ദേഹം സമരത്തിനു പിന്തുണയുമായി എത്തിയവരിൽ ഒരാൾ മാത്രമാണെന്നും സമരസമിതി അംഗങ്ങൾ പറഞ്ഞു.
ആലപ്പാട് സമരം: വാഗമണില്‍ ഗൂഢാലോചന നടന്നെന്ന് പഞ്ചായത്ത് പ്രസിഡൻറ്
കൊല്ലം: ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് മാസങ്ങള്‍ക്കുമുമ്പ് വാഗമണില്വെച്ച് ചിലര്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് ആലപ്പാട് പഞ്ചായത്ത് പ്രസിഡൻറും സി.പി.എം അംഗവുമായ പി. സലീന. ഗൂഢാലോചനയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് പ്രധാനി. സമരക്കാര്‍ക്ക് പ്രാദേശിക പിന്തുണയില്ല. മലപ്പുറം, വയനാട്, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവരാണ് സമരത്തിന് പിന്നിലെന്നും അവർ വ്യക്തമാക്കി. ഇൽമനൈറ്റും മോണോസൈറ്റും കയറ്റുമതി ചെയ്യുന്നതിനുള്ള പരിശോധന അനുമതിക്ക് സ്വകാര്യ മേഖലയെ ഒഴിവാക്കി ഐ.ആര്.ഇക്ക് മാത്രമാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതോടെയാണ് പ്രതിഷേധം ഉയർന്നതെന്നും പ്രസിഡൻറ് പറഞ്ഞു.
സെക്രേട്ടറിയറ്റിനുമുന്നിൽ െഎക്യദാർഢ്യ കൂട്ടായ്മ
തിരുവനന്തപുരം: ‘ആലപ്പാടിനെ രക്ഷിക്കൂ, കരിമണൽ ഖനനം അവസാനിപ്പിക്കൂ’ എന്ന മുദ്രാവാക്യവുമായി തദ്ദേശവാസികൾ നടത്തുന്ന സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ ആലപ്പാട് കരിമണൽ വിരുദ്ധസമിതി കൂട്ടായ്മ സംഘടിപ്പിച്ചു. പ്ലാച്ചിമട സമരേനതാവ് ആർ. അജയൻ ഉദ്ഘാടനം ചെയ്തു. സമരത്തെ അപമാനിക്കുന്ന മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പ്രതികരണം അവസാനിപ്പിക്കണമെന്നും ഖനനം നിർത്തിവെക്കണമെന്നും സംഘടനാപ്രതിനിധികൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരം സെക്രേട്ടറിയറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പുനൽകി. ടി. പീറ്റർ, എ.ജെ. വിജയൻ, സ്വീറ്റ ദാസൻ, സി. പരശുരാമൻ, മെഴ്സി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.