പരസ്യ പ്രചാരണം അവസാനിച്ചു; മലപ്പുറം ഇനി ബൂത്തിലേക്ക്...

മലപ്പുറം: പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ത്തിയ കൊട്ടിക്കലാശത്തോടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. ചൊവ്വാഴ്ച നിശബ്ദ പ്രചാരണം കഴിഞ്ഞ് ബുധനാഴ്ചയാണ് വോട്ടെടുപ്പ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പട്ടണ പ്രദേശങ്ങളില്‍ കലാശക്കൊട്ട് അനുവദിച്ചിരുന്നില്ല. എന്നാൽ ചിലയിടങ്ങളില്‍ കലാശക്കൊട്ടിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് പര്യടനം നടത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശ് കുടുംബ യോഗങ്ങളിലാണ് ശ്രദ്ധയൂന്നിയത്. വി.എസ് അച്യുതാനന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ എല്‍.ഡി.എഫ് പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് നേതാക്കളെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കാലം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന്റെ ഭൂരിപക്ഷം 1,94,739 ആയിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പായപ്പോള്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 1,18,696 ആയി കുറഞ്ഞിരുന്നു. 1,14,975 പുതുവോട്ടര്‍മാരാണ് ഇത്തവണ മലപ്പുറത്തുള്ളത്. 
 

Tags:    
News Summary - malappuram by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.