Posted On
date_range Updated On
date_range മലപ്പുറം ഫലം: സർക്കാറിനെതിരായ വിധിയെഴുത്തല്ല -മുഖ്യമന്ത്രി
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാറിനെതിരായ വിധിയെഴുത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.പി.ഐയും വെൽഫയർ പാർട്ടിയും കൂടിച്ചേർന്നിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ പ്രാവശ്യം എൽ.ഡി.എഫിന് വോട്ടു ശതമാനം വർധിച്ചു. അതേസമയം, ബി.ജെ.പിയുടെ വോട്ടിങ് ശതമാനം പിറകോട്ട് പോയി. മലപ്പുറത്ത് കടുത്ത മത്സരം നടന്നതിനാലാണ് യു.ഡി.എഫിന് വലിയ വിജയം നേടാൻ കഴിയാഞ്ഞതെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.