Posted On
date_range Updated On
date_range സി.പി.ഐയുടെ വോട്ട് യു.ഡി.എഫ് സ്ഥാനാർഥിക്ക് -ആര്യാടൻ മുഹമ്മദ്
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ വോട്ട് പോലും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് പറഞ്ഞു. സി.പി.ഐയുടെ വോട്ട് യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കും. സി.പി.എമ്മിന്‍റെ വൻപാർട്ടി മേധാവിത്വത്തോടുള്ള എതിർപ്പ് ഈ തെരഞ്ഞെടുപ്പിലൂടെ സി.പി.ഐ അറിയിക്കുമെന്നും ആര്യാടൻ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിർദേശപത്രിക സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്യാടൻ മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.