???????? ????? ??????? ???? ???????

മലപ്പുറത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​ മുംബൈയില്‍ നിന്നെത്തിയയാൾക്ക്​

മലപ്പുറം: ജില്ലയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ എടപ്പാള്‍ കാലടി ഒലുവഞ്ചേരി സ്വദ േശിയായ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് യാത്രാ അനുമതിയില്ലാതെ ചരക്ക് വാഹനത്തിലാണ് ഇയാള്‍ ജില് ലയില്‍ എത്തിയത്. വൈറസ് ബാധിതന്‍ ഇപ്പോള്‍ പ്രത്യേക കോവിഡ് ചികിത്സ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ ഐസൊലേഷനിലാണെന്ന്​ ജില്ല കലക്​ടർ ജാഫർ മാലിക്​ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. മുംബൈ താനെ ബിവണ്ടിയില്‍ ഇളനീര്‍ മൊത്തക്കച്ചവടക്കാരനായ കാലടി ഒലുവഞ്ചേരി സ്വദേശി ഏപ്രില്‍ 11 ന് രാത്രിയാണ് നാട്ടിലേക്ക്​ പുറപ്പെട്ടത്. ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിന്ന് എറണാകുളത്തേക്ക്​ പുറപ്പെട്ട ചരക്ക് ലോറിയിലായിരുന്നു യാത്ര. ഏപ്രില്‍ 15 ന് രാത്രി 11 മണിയ്ക്ക് ചമ്രവട്ടം പാലത്തിനടുത്ത് ഇറങ്ങി. അവിടെ നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത് രാത്രി 11.30 ന് വീട്ടിലെത്തി. വീട്ടുകാരുമായി സമ്പര്‍ക്കമില്ലാതെ അടുത്തുള്ള സഹോദരൻെറ വീട്ടില്‍ തനിച്ചായിരുന്നു താമസം.

വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഏപ്രില്‍ 18 ന് വൈകുന്നേരം അഞ്ച് മണിക്ക് ഇയാളെ എടപ്പാള്‍ വട്ടംകുളത്തുള്ള കോവിഡ് കെയര്‍ സ​െൻററില്‍ പ്രത്യേക നിരീക്ഷണത്തിലാക്കുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 24നാണ്​ സാമ്പിള്‍ പരിശോധനക്ക്​ അയച്ചത്​.

വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവർ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതനൊപ്പം മുംബൈയില്‍ താമസിച്ച് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജില്ലയില്‍ തിരിച്ചെത്തിയ മറ്റ് അഞ്ച് പേരെയും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാക്കിയിട്ടുണ്ട്.

Tags:    
News Summary - malappuram covid updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.