നൻമ നിറഞ്ഞ മലപ്പുറത്തുകാർക്ക്​ നന്ദി അറിയിച്ച്​ ജില്ലാ കലക്​ടറുടെ ഫേസ്​ബുക്​ പോസ്​റ്റ്​

മലപ്പുറം: മലപ്പുറത്തുകാർക്ക് നന്ദി അറിയിച്ച് കൊണ്ട്  സ്​ഥലം മാറി പോകുന്ന ജില്ലാ കലക്​ടർ ഷൈനാമോളുടെ ഫേസ്​ബുക്​ പോസ്​റ്റ്​ . ചുരുങ്ങിയ കാലഘട്ടം മാത്രമാണ്​ കലക്​ടറായി മലപ്പുറത്ത് ​ഉണ്ടായിരുന്നുള്ളുവെങ്കിലും സംതൃപ്​തിയോടുകൂടിയാണ്​ മടങ്ങുന്നതെന്ന്​ പോസ്​റ്റിൽ പറയുന്നു.

മൂന്നു മാസക്കാലത്തിനുള്ളിൽ ഏറെക്കുറെ മലപ്പുറത്തെയും മലപ്പുറം തന്നെയും മനസിലാക്കി. എത്രനാള്‍ ഒരു പോസ്റ്റില്‍ ഇരുന്നു എന്നതിനേക്കാള്‍ എങ്ങനെയായിരുന്നു ആ ഔദ്യോഗിക കാലഘട്ടം എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം മുഖ്യമെന്നും ഷൈനമോൾ പറയുന്നു. പല പദ്ധതികളും പൂർത്തിയാക്കാനാകാതെ പോകേണ്ടി വന്നതിൽ വിഷമമുണ്ടെന്ന്​ പറയുന്ന ഷൈനമോൾ ഇനി വരുന്നത്​ നല്ല ഉദ്യോഗസ്​ഥനാണെന്നതിനാൽ സന്തോഷമുണ്ടെന്നും അറിയിക്കുന്നു.

മലപ്പുറത്തിന്​ എല്ലാ ഭാവുകങ്ങളും നേരുന്ന കലക്​ടർ പലവിധ അസുഖങ്ങളാൽ കഷ്​ടപ്പെട്ട്​ പലപ്പോഴായി തന്നെ സമീപിച്ച കുഞ്ഞുങ്ങൾക്ക്​ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാക​െട്ട എന്ന്​ പ്രാർഥിച്ചുകൊണ്ടാണ്​ ഫേസ്​ ബുക്​പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണ്ണരൂപം:

 

Full View

Tags:    
News Summary - malappuram collector shina mol's facebook post to say thanks to people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.