മലബാർ ഗ്രൂപ്പ് കർണാടകയിലെ പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിക്കുന്നു. ബംഗളൂരു വികസന അതോറിറ്റി ചെയർമാനും കർണാടക നിയമസഭാംഗവുമായ എൻ.എ. ഹാരിസ്, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, മലബാർ ഗ്രൂപ്പ് ഇന്ത്യ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് കർണാടക റീജിയനൽ ഹെഡ് ബി.പി. ഫിൽസർ ബാബു എന്നിവർ സമീപം.

മലബാർ ഗ്രൂപ് കർണാടകയിൽ പെൺകുട്ടികൾക്ക് 4.74 കോടിയുടെ വിദ്യാഭ്യാസ സ്കോളർഷിപ് പ്രഖ്യാപിച്ചു

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ റെസ്പോൺസിബിൾ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉൾപ്പെടെയുള്ള ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ് കർണാടകയിലെ പെൺകുട്ടികൾക്ക് 4.74 കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. 2024-25 അധ്യയനവർഷത്തിൽ കർണാടകയിലെ 491 കോളജുകളിലെ 5,500ലധികം വിദ്യാർഥിനികൾക്കായി സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.

മലബാർ ഗ്രൂപ് നടപ്പാക്കിവരുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചത്. കമ്പനിയുടെ സി.എസ്.ആർ പ്രവർത്തനങ്ങളിലെ നാഴികക്കല്ലായി മാറുന്ന സ്കോളർഷിപ് വിതരണത്തിന്റെ ഉദ്ഘാടനം ബംഗളൂരുവിലെ ഹോട്ടൽ ദി ലളിത് അശോകിൽ നടന്ന ചടങ്ങിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിച്ചു. ബാംഗ്ലൂർ വികസന അതോറിറ്റി ചെയർമാനും കർണാടക നിയമസഭാംഗവുമായ എൻ.എ. ഹാരിസ്, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗ്രൂപ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കർണാടക റീജനൽ ഹെഡ് ബി.പി. ഫിൽസർ ബാബു, സോണൽ ഹെഡുമാരായ റിബിൻ തൗഫീഖ്, കെ. മൻസൂർ ആലം, പി. ഷറഫുദ്ദീൻ എന്നിവരും മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങളും വിവിധ കോളജുകളിലെ വിദ്യാർഥിനികളും ചടങ്ങിൽ പങ്കെടുത്തു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായി ഈ അധ്യയനവർഷത്തിൽ ഇന്ത്യയിൽ 21,000ത്തിലധികം പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് നൽകുന്നതിനായി മലബാർ ഗ്രൂപ് 16 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തെലങ്കാനയിലെ 116 കോളജുകളിലെ 3,000ത്തിലധികം വിദ്യാർഥിനികൾക്കായി 3.14 കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകളും തമിഴ്‌നാട്ടിലെ 446 സർക്കാർ സ്‌കൂളുകളിലെ 3500ലേറെ വിദ്യാർഥിനികൾക്കായി 2.80 കോടി രൂപയുടെ സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചിരുന്നു.

ലോകത്ത് മാറ്റം കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാർഗമാണ് വിദ്യാഭ്യാസമെന്നും അതിലൂടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. 

Tags:    
News Summary - Malabar Group announced 4.74 crore educational scholarships for girls in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.