അ​റ്റകുറ്റപ്പണി: ഇടുക്കി ഭൂഗര്‍‍ഭ വൈദ്യുതി നിലയം ഒരുമാസം അടച്ചിടും

തിരുവനന്തപുരം: ഇടുക്കി ഭൂഗര്‍‍ഭ വൈദ്യുതി നിലയത്തിലെ അഞ്ച്​, ആറ്​ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണികൾക്കായി നിലയം നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ അടച്ചിടാൻ തീരുമാനിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.

പൂർണ ഷട്ട്ഡൗൺ കാലയളവിൽ പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന അസൗകര്യങ്ങൾ പരമാവധി കുറുക്കുന്നതിന് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍‍കുട്ടി നിര്‍‍ദ്ദേശിച്ചിരുന്നു. തയ്യാറെടുപ്പെന്ന നിലയിൽ മൺസൂൺ മാസങ്ങളിൽ ഇടുക്കി പവർഹൗസ് പരമാവധി പ്രവർത്തിപ്പിക്കുകയും ഉൽപാദിപ്പിച്ച വൈദ്യുതി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്തു.

നവംബർ ഡിസംബർ മാസങ്ങളിൽ നേരത്തെ നൽകിയ വൈദ്യുതി തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍‍ പൂര്‍‍ത്തീകരിച്ചിട്ടുണ്ട്​. ഇതിലൂടെ അധിക സാമ്പത്തിക ബാധ്യതയില്ലാതെ ഷട്ട്ഡൗൺ കാലത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനും കഴിയും.

1976, 1986 വർഷങ്ങളിൽ രണ്ടുഘട്ടങ്ങളിലായി പ്രവർത്തനം ആരംഭിച്ച ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണുള്ളത്.

Tags:    
News Summary - Maintenance work: Idukki underground power plant to be closed for a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.