മഹേശന്റെ ആത്മഹത്യ: തുടരന്വേഷണം വേണമെന്ന് വി.എം.സുധീരൻ

ആ​ല​പ്പു​ഴ: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആ​രോ​പ​ണ വി​ധേ​യ​നാ​യ സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. എ​സ്.​എ​ൻ.​ഡി.​പി​യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​നി​യ​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​കെ. മ​ഹേ​ശ​ന്റെ ആ​ത്മ​ഹ​ത്യ​യി​ൽ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി​യ​ത്.

മൈ​ക്രോ ഫൈ​നാ​ൻ​സ് ഇ​ട​പാ​ടി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് മ​ഹേ​ശ​ന്റെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രു​ക​ൾ സൂ​ചി​പ്പി​ച്ച് മ​ഹേ​ശ​ൻ എ​ഴു​തി​യ ക​ത്ത് അ​ന്വേ​ഷ​ണ സം​ഘം പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് സു​ധീ​ര​ൻ ആ​രോ​പി​ക്കു​ന്നു. മ​ഹേ​ശ​ന്റെ ഭാ​ര്യ ഉ​ഷാ​ദേ​വി മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മൂ​ന്ന് ത​വ​ണ വി.​എം. സു​ധീ​ര​നും ക​ത്ത് ന​ൽ​കി​യി​രു​ന്നു.

2020 ജൂ​ണി​ലാ​ണ് യൂ​നി​യ​ൻ ഓ​ഫി​സി​ൽ മ​ഹേ​ശ​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ട​ത്. ഇ​തി​നു മു​മ്പ് 32 പേ​ജ് വ​രു​ന്ന ആ​ത്മ​ഹ​ത്യ കു​റി​പ്പ് യൂ​നി​യ​ൻ നേ​താ​ക്ക​ൾ​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നി​ൽ നി​ന്ന് നേ​രി​ട്ട മാ​ന​സി​ക പീ​ഡ​ന​ങ്ങ​ൾ വി​ശ​ദ​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Mahesan's suicide: V.M. Sudheeran calls for further investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.