സുബൈർ മൗലവി
Posted On
date_range Updated On
date_range നബിദിനാഘോഷ വേദിയിൽ മദ്റസ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
പെരുമ്പാവൂർ: നബിദിനാഘോഷ വേദിയിൽ കുട്ടികളുടെ കലാപരിപാടികൾ നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മദ്റസ അധ്യാപകൻ മരിച്ചു. കണ്ടന്തറ ഒർണ ഷറഫുൽ ഇസ്ലാം മദ്റസ അധ്യാപകനും വല്ലം കൊച്ചങ്ങാടി അണ്ടേത്ത് വീട്ടിൽ ഹമീദിന്റെ മകനുമായ സുബൈർ മൗലവിയാണ് (53) മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഉടൻ സമീപ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശംല. മക്കൾ: സരീർ, സഹീർ, സജന. ഖബറടക്കം വെള്ളിയാഴ്ച jരാവിലെ 11.30ന് സൗത്ത് വല്ലം ജമാഅത്ത് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.