നവംബർ 29ന് ആലപ്പുഴയിൽ നടക്കുന്ന ‘മാധ്യമം’ ലിറ്റിൽ ആർട്ടിസ്റ്റ് പെയിന്റിങ് മത്സരത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന ബാലാവകാശ കമീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ നിർവഹിക്കുന്നു. മാധ്യമം സോണൽ മാനേജർ പി.എ. റഫീഖ്, ജില്ല രക്ഷാധികാരി എം. അബ്ദുൽ ലത്തീഫ്, ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, ജവഹർ ബാലമഞ്ച് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹാദി ഹസൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ഉജ്ജ്വലബാല്യം പുരസ്കാര ജേതാവ് പത്മശ്രീ ശിവകുമാർ, മാധ്യമം റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫർ, റിലയൻസ് സൗത്ത് ഇന്ത്യ മാർക്കറ്റിങ് മാനേജർ ബിനു ബേബി, റിലയൻസ് മാൾ മാനേജർ ശരത് രാജ്, സ്കിൻ ആൻഡ് കളേഴ്സ് മാനേജർ എ. നിതിൻ, സ്കിൻ ആൻഡ് കളേഴ്സ് മാനേജർ എ. നിതിൻ, ബിസിനസ് സൊല്യൂഷൻ മാനേജർ ടി. പ്രശാന്ത്കുമാർ എന്നിവർ സമീപം
ആലപ്പുഴ: നവംബർ 29ന് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന ‘മാധ്യമം’ ലിറ്റിൽ ആർട്ടിസ്റ്റ് പെയിന്റിങ് മത്സരത്തിന്റെ ലോഗോ പ്രകാശനം ആലപ്പുഴ റിലയൻസ് മാളിൽ നടന്നു. സംസ്ഥാന ബാലാവകാശ കമീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ, ഉജ്ജ്വലബാല്യം പുരസ്കാര ജേതാവ് പത്മശ്രീ ശിവകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു.
ചിത്രങ്ങളിലൂടെയും ഭാവനകളിലൂടെയും സ്വന്തം കഴിവുകൾ പ്രകടിപ്പിച്ച് സമൂഹത്തോടും കുടുംബത്തോടും കുട്ടികൾ കടപ്പാടുള്ളവരായി മാറണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ പറഞ്ഞു. ഒട്ടേറെ കഴിവുകളുള്ള കുട്ടികൾ സമൂഹത്തിലുണ്ട്. സൈബർ ഇടങ്ങളിലെ വെല്ലുവിളിയാണ് കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം. ഇത്തരം ചതിക്കുഴിയിൽപ്പെടാതെ ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അവർ പറഞ്ഞു.
‘മാധ്യമം’ റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫർ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, മാധ്യമം കൊച്ചി ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, റിലയൻസ് സൗത്ത് ഇന്ത്യ മാർക്കറ്റിങ് മാനേജർ ബിനു ബേബി, റിലയൻസ് മാൾ മാനേജർ ശരത് രാജ്, സ്കിൻ ആൻഡ് കളേഴ്സ് മാനേജർ എ. നിതിൻ, ജവഹർ ബാലമഞ്ച് സംസ്ഥാന പ്രസിഡന്റ് അബ്ദുൽഹാദി ഹസൻ, മാധ്യമം ജില്ല രക്ഷാധികാരി എം. അബ്ദുൽ ലത്തീഫ്, സോണൽ മാനേജർ പി.എ. റഫീഖ്, ബിസിനസ് സൊല്യൂഷൻ മാനേജർ ടി. പ്രശാന്ത്കുമാർ എന്നിവർ പങ്കെടുത്തു. കെ.ജി, എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനങ്ങളുമുണ്ടാകും. റിലയൻസ് മാൾ, സ്കിൻ ആൻഡ് കളേഴ്സ്, ഫുഡീസ് ജങ്ഷൻ, റിലയൻസ് സ്മാർട്ട് ബസാർ, ഹിമാലയ ബേക്കേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.