എം. സുരേഷ് കുമാറും കെ. അബ്ദുറഹിമാനും വിരമിച്ചു
കോഴിക്കോട്: 30 വർഷത്തെ സേവനത്തിനുശേഷം മാധ്യമത്തിൽ നിന്ന് വിരമിച്ച ന്യൂസ് എഡിറ്റർ എം. സുരേഷ് കുമാറിനും സീനിയർ മാനേജർ (അഡ്മിൻ)കെ. അബ്ദുറഹിമാൻ പട്ടാമ്പിക്കും മാധ്യമം കുടുംബാംഗങ്ങൾ ഹൃദ്യമായ യാത്രയയപ്പ് നൽകി. െഎ.എസ് ടി. ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ബാലാരിഷ്ടതകൾ നിറഞ്ഞ കാലത്ത് എല്ലാം മറന്ന് പത്രത്തിനുവേണ്ടി രാപ്പകൽ പ്രയത്നിച്ച ഇരുവരും മാധ്യമത്തെ ഉയർച്ചയിൽ എത്തിക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണെന്ന് എഡിറ്റർ പറഞ്ഞു. പബ്ലിഷർ ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു.
എക്സിക്യുട്ടീവ് എഡിറ്റർ വി.എം. ഇബ്രാഹിം, സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ് അലി, ജനറൽ മാനേജർ (അഡ്മിൻ) കളത്തിൽ ഫാറൂഖ്, മാർക്കറ്റിങ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം റസി. എഡിറ്റർ പി.െഎ. നൗഷാദ്, ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ, ട്രെയ്നിങ് ആൻഡ് െഡവലപ്മെൻറ് എഡിറ്റർ അസൈൻ കാരന്തൂർ, പ്രൊഡക്ഷൻ മാനേജർ കെ. റഷീദലി, സി.എം.സി സീനിയർ മാനേജർ കെ. ഷൗക്കത്തലി, ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം, സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്, മാധ്യമം റിക്രിയേഷൻ ക്ലബ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബി കെ. ഫസൽ, കണ്ണൂർ യൂനിറ്റ് മാനേജർ കെ. ഉമർ ഫാറൂഖ്, കോഴിക്കോട് ബ്യൂറോ ചീഫ് ഉമർ പുതിയോട്ടിൽ, ന്യൂസ് എഡിറ്റർ എം. ഫിറോസ്ഖാൻ, മാധ്യമം റിക്രിയേഷൻ ക്ലബ് യൂനിറ്റ് പ്രസിഡൻറ് റഹ്മാൻ കുറ്റിക്കാട്ടൂർ, സീനിയർ ലൈബ്രേറിയൻ കെ.കെ. ഉസ്മാൻ, മാധ്യമം േജണലിസ്റ്റ് യൂനിയൻ പ്രതിനിധി കെ.എ. സൈഫുദ്ദീൻ, മാധ്യമം റിക്രിയേഷൻ ക്ലബ് സിറ്റി യൂനിറ്റ് സെക്രട്ടറി കെ. അബ്ദുൽ ഗഫൂർ, മാധ്യമം എംേപ്ലായീസ് യൂനിയൻ പ്രസിഡൻറ് സി.എം. അലിഉൽ അക്ബർ, മാധ്യമം റിക്രിയേഷൻ ക്ലബ് കോർപ്പറേറ്റ് യൂനിറ്റ് ട്രഷറർ ഹമീദ് കള്ളിയത്ത് എന്നിവർ സംസാരിച്ചു. ഇരുവർക്കും ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു.
കെ. അബ്ദുറഹിമാനും എം. സുരേഷ്കുമാറും മറുപടി പ്രസംഗം നടത്തി. മാധ്യമം റിക്രിയേഷൻ ക്ലബ് യൂനിറ്റ് സെക്രട്ടറി എ. ബിജുനാഥ് സ്വാഗതവും എച്ച്.ആർ. മാനേജർ പി.വി. ബാസിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.