‘മാധ്യമം’ ദിനപത്രത്തിന്​ കർമശ്രേഷ്​ഠ പുരസ്​കാരം

തിരുവനന്തപുരം: സംസ്ഥാന മദ്യവർജനസമിതിയുടെ കർമശ്രേഷ്​ഠ പുരസ്​കാരം മാധ്യമം ദിനപത്രത്തിന്​. ലഹരി വിരുദ്ധ പ്രവർത്തനത്തിൽ അധിഷ്​ഠിതമായ വാർത്തകൾ കണക്കിലെടുത്താണ്​ പുരസ്​കാരമെന്ന്​ സമിതി പ്രസിഡൻറ്​ എം. റസീഫും സെക്രട്ടറി റസൽ സബർമതിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജസ്​റ്റിസ്​ ഡി. ശ്രീദേവിയുടെ രണ്ടാം ചരമവാർഷികവും വിവിധ മേഖലകളിൽ കഴിവ്​ തെളിയിച്ച വ്യക്തികൾക്കുള്ള പുരസ്​കാരദാനവു​ം ഇതോടൊപ്പം നടക്കും.

ജസ്​റ്റിസ്​ ഡി. ശ്രീദേവി അനുസ്​മരണവും പുരസ്​കാര വിതരണവും മാർച്ച്​ അഞ്ചിന്​ പ്രസ്​ ക്ലബിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. 22 അധ്യാപകരെയും ഏഴ്​ പ്രഥമ അധ്യാപകരെയും നാല്​ സാമൂഹികപ്രവർത്തകരെയും രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരെയും പുരസ്​കാരം നൽകി ആദരിക്കും. സി.പി.​െഎ നേതാവ്​ പന്ന്യൻ രവീന്ദ്രൻ ലഹരി വിരുദ്ധ പ്രഭാഷണം നടത്തും.


Tags:    
News Summary - Madhyamam Daily Get Karma Sreshta award -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.