തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരി സരസുവും ബന്ധുക്കളും പട്ടികജാതി-വർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ തുളസിയെ കണ്ട് നിവേദനം നൽകി.
വിചാരണക്കോടതി ശിക്ഷിച്ച ഒന്നാംപ്രതിയെ വെറുതെവിട്ട ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ മധുവിന്റെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. വരുന്ന ആഗസ്റ്റ് 25നകം സുപ്രീംകോടതിയിൽ അപ്പീൽ നടപടികൾ പൂർത്തിയാക്കണമെന്ന് കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി തുളസി ഉറപ്പുനൽകി. നിയമപോരാട്ടങ്ങൾക്കൊപ്പം തങ്ങളുടെ ജീവൽപ്രശ്നങ്ങളും കുടുംബം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മധുവിന്റെ കേസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം കോടതിയും ഓഫിസുകളും കയറിയിറങ്ങേണ്ടി വന്നതിനെ തുടർന്ന് സഹോദരി സരസുവിന് അങ്കണവാടിയിലെ വർക്കർ സ്ഥിരം ജോലി നഷ്ടപ്പെട്ടിരുന്നു. ഈ ജോലി പുനഃസ്ഥാപിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
സരസുവിന്റെ മക്കളുടെ പഠനം വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിലേക്ക് മാറ്റിനൽകണമെന്ന ആവശ്യം കേട്ട മന്ത്രി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. 2026 മേയ് 25നാണ് മധു വധക്കേസിൽ ഹൈകോടതിയുടെ നിർണായക വിധി പുറത്തുവന്നത്. ശാസ്ത്രീ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.