മധുവിന്‍റെ പോസ്റ്റ്മോർട്ടം മാറ്റിയതിൽ അപാകതയില്ല -ആരോഗ്യ മന്ത്രി

തൃശൂർ: മർദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ പോസ്റ്റ്മോർട്ടം ഇന്നത്തേക്ക്  മാറ്റിയതിൽ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. തന്നോട് അഭിപ്രായം തേടിയ ശേഷമായിരുന്നു തീരുമാനം. പോസ്റ്റ്മോർട്ടം കുറ്റമറ്റതായി നടത്താൻ വേണ്ടിയാണ് മാറ്റിയതെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് മൃ​ത​ദേ​ഹം തൃശൂർ സർക്കാർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ത്തി​ച്ച​ത്. വി​വാ​ദ​മാ​യ കേ​സാ​യ​തി​നാ​ൽ ന​ട​പ​ടിക്ര​മം പാ​ലി​ച്ച് വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി പോ​സ്​​റ്റു​മോ​ർ​ട്ടം ന​ട​ത്താ​നാ​ണ്​ ശ​നി​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​യ​തെ​ന്നാണ് ഫോ​റ​ൻ​സി​ക് മേ​ധാ​വി ഡോ. ​ബ​ല​റാം അറിയിച്ചത്. 

അതിനിടെ, മന്ത്രി എ.കെ. ബാലൻ ആശുപത്രിയിലെത്തി മധുവിന്‍റെ മൃതദേഹം സന്ദർശിച്ചു.

Tags:    
News Summary - Madhu Death Case: Health Minister KK Shylaja -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.