കൊല്ലപ്പെട്ട മധു

മധു കേസ്: രണ്ടു പേർ കൂടി കൂറുമാറി

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ രണ്ടു സാക്ഷികൾ കൂടി കൂറുമാറി. 61ാം സാക്ഷി മുക്കാലി ചെമ്പലങ്ങോട്ട് വീട്ടിൽ ഹരീഷ്, 62ാം സാക്ഷി അഗളി പുത്തൻ പുരക്കൽ വീട്ടിൽ ആനന്ദ് എന്നിവരാണ് കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ ഈ കേസിൽ കൂറുമാറിയവരുടെ എണ്ണം 24 ആയി.

60 മുതൽ 68 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ശനിയാഴ്ച നടന്നത്. മൂന്നുപേർ ഹാജരായില്ല. ഒരാൾ വിദേശത്താണ്. രണ്ടുപേർ അവധി അപേക്ഷ നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിഡിയോ റെക്കോഡിങ്, ഫോറൻസിക് പരിശോധന എന്നിവയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.

കോടതിയിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് റെക്കോഡ് ചെയ്യാമോയെന്ന് കോടതി ചോദിച്ചു. ഐ.ടി വകുപ്പുമായി ആലോചിച്ച് ഇക്കാര്യം ചെയ്യാമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിസ്താരം സെപ്റ്റംബർ 26ന് തുടരും.

Tags:    
News Summary - Madhu case: Two more defected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.