ന്യൂഡൽഹി: സി.പി.ഐയിലെ സഖാക്കള്‍ സഹോദരന്മാരാണെന്നും പ്രത്യേക സാഹചര്യത്തില്‍ ചിലത് പറഞ്ഞതിന്റെ അര്‍ഥം അവര്‍ക്കും ഞങ്ങൾക്കും അറിയാമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. പി.എം ശ്രീ വിഷയത്തിൽ വ്യക്തത വരുത്താൻ ഉപസമിതി പരിശോധിക്കും.
പി.എം ശ്രീ വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടത് അസ്വാഭാവികമല്ലെന്നും സംസ്ഥാന നേതൃത്വത്തിന് വേണ്ട സഹായം നൽകുമെന്ന് അന്ന് പറഞ്ഞിരുന്നെന്നും ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട ബേബി പ്രതികരിച്ചു. സംസ്ഥാന നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായോ എന്ന് ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ: പി.എം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ രണ്ട് നേതാക്കൾക്കെതിരെ നടപടി. എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.വി. രജീഷ്, കണ്ണൂർ ജില്ല സെക്രട്ടറി കെ.വി. സാഗർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.