Posted On
date_range Updated On
date_range എം. വിന്‍സെന്റ് എം.എല്‍.എ.യുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി; നിസ്സാര പരിക്ക്
തിരുവനന്തപുരം: എം. വിന്‍സെന്റ് എം.എല്‍.എയുടെ കാര്‍ അപകടത്തിൽപ്പെട്ടു. എം.എൽ.എക്കും കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. എന്നാൽ പരിക്കുകൾ സാരമുള്ളതല്ല.
ബുധനാഴ്ച പുലര്‍ച്ചെ കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം വെച്ച് കാർ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു.
കോവളം നിയോജക മണ്ഡലം എം.എല്‍.എ.യാണ് എം. വിന്‍സെന്റ്. ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുംവഴിയാണ് അപകടം. പരിക്കേറ്റ ഇരുവരെയും പോലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.