തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയിൽനിന്ന് പുറത്തായ എംപാനൽ ജീവനക്കാരിൽ കൂടുതൽ കാലം സർവിസുള്ളവരെ താൽക്കാലികാടിസ്ഥാനത്തിൽ പുനർനിയമനത്തിന് പരിഗണിക്കാൻ ധ ാരണ. എത്ര വർഷത്തെ സർവിസാണ് മാനദണ്ഡമാക്കുകയെന്നത് നിശ്ചയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് സെക്രട്ടറി അധ്യക്ഷനായ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു.
സർവിസ് കാലം മാത്രമല്ല, ഒാേരാ വർഷവും ചെയ്ത ഡ്യൂട്ടികളുടെ എണ്ണം കൂടി പരിഗണിച്ചേക്കും. മാനദണ്ഡങ്ങൾ നിശ്ചയിച്ച് റിപ്പോർട്ട് തയാറാക്കുമെങ്കിലും ധനവകുപ്പ് പച്ചക്കൊടി കാട്ടിയെങ്കിലേ എംപാനലുകാരുടെ നിയമനം സാധ്യമാകൂ. പി.എസ്.സി നിയമനം തന്നെ ഭാരിച്ച ബാധ്യതയാണ്. നിലവിലെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിക്ക് സ്വന്തം നിലക്ക് ചെലവ് വഹിക്കാനാകില്ല. ഫലത്തിൽ അന്തിമ തീരുമാനം ധനവകുപ്പിെൻറ ൈകയിലാണ്.
അതിനിടെ, എംപാനലുകാരുടെ ടാഗ്, െഎഡി കാർഡ്, പാസ് എന്നിവ തിരിച്ചുവാങ്ങുന്നതിന് നടപടി തുടങ്ങി. ടാഗ് ഉപയോഗിച്ച് ബസിൽ യാത്ര െചയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ കണ്ടക്ടർമാർ അവ പിടിച്ചെടുത്ത് ഡിപ്പോയിൽ നൽകണമെന്നും വിജിലൻസ് വിഭാഗത്തെ അറിയിക്കണമെന്നും സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി സർക്കുലറിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.