കാഞ്ഞാണി (തൃശൂർ): അരിമ്പൂരിൽ വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈെൻറ കാർ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ കരിങ ്കൊടി കാട്ടി തടഞ്ഞതിനെ ചൊല്ലി സി.പി.എം-കോൺഗ്രസ് സംഘർഷം.
വാളയാറിൽ ബാലികമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വനിത കമീഷൻ ഇരട്ടത്താപ്പ് കാണിക്കുന്നുെവന്നാരോപിച്ചായിരുന്നു കരിങ്കൊടി കാട്ടൽ.അരിമ്പൂർ പഞ്ചായത്ത് ജാഗ്രത സമിതി ഉദ്ഘാടനം ചെയ്യാനാണ് ചൊവ്വാഴ്ച രാവിലെ ജോസഫൈൻ എത്തിയത്.
ശിൽപയടക്കമുള്ളവരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് കാർ കടന്നുപോയത്. ഈ സമയം സ്ഥലത്തു ണ്ടായിരുന്ന സി.പി.എം പ്രവർത്തകർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. ചേരിതിരിഞ്ഞ് അടിപിടിയുടെ വക്കിലെത്തിയതോടെ പൊലീസ് ഇരു വിഭാഗത്തേയും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.