Posted On
date_range Updated On
date_range 'പഴ്സ് കളഞ്ഞുപോയി, കിട്ടിയാൽ അറിയിക്കണം'; പ്രിയ ഗാനരചയിതാവിന്‍റെ അഭ്യർഥന
കുന്നംകുളം: ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍റെ പഴ്സ് നഷ്ടപ്പെട്ടു. 29ന് വൈകീട്ട് എട്ട് മണിക്കുശേഷം കുന്നംകുളം മുൻസിപ്പൽ ടൗൺഹാളിന് സമീപത്തുവച്ചാണ് പഴ്സ് നഷ്ടമായത്.
കുറച്ച് പൈസയും എ.ടി.എം കാർഡും ആധാർകാർഡും അത്യാവശ്യമായ ചില രേഖകളും പഴ്സിലുണ്ടായിരുന്നു. കാർഡ് ബ്ലോക്ക് ചെയ്യുകയും കുന്നംകുളം പൊലീസിൽ പരാതി സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹരിനാരായണൻ അറിയിച്ചു. പഴ്സോ രേഖകളോ ആർക്കെങ്കിലും കണ്ടുകിട്ടുകയാണെങ്കിൽ അറിയിക്കണമെന്ന് ഹരിനാരായണൻ സമൂഹമാധ്യമങ്ങളിൽ അഭ്യർഥിച്ചു. ഫോൺ: +919400044899.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.