Posted On
date_range Updated On
date_range കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നത് ആരോപണം മാത്രം -ന്യൂനപക്ഷ മോർച്ച
മലപ്പുറം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ആരോപണം മാത്രമാണെന്ന് ന്യൂനപക്ഷമോര്‍ച്ച. രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങളെയാണ് ലൗ ജിഹാദെന്ന് വിളിക്കുന്നതെന്നും മോര്‍ച്ച അഖിലേന്ത്യ നേതാവ് അബ്ദുല്‍ റഷീദ് അന്‍സാരി പറഞ്ഞു.
വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ ചില സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ലൗ ജിഹാദിലൂടെ മതപരിവര്‍ത്തനമെന്ന ആരോപണം ചില സംശയങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.